ചാലിയാറിൻറെ ഈ മാനവ മൈത്രിയുടെ കഥ നിങ്ങൾക്കറിയുമോ ?
ചാലിയാർ നദീതീരത്തുള്ള " തൃക്കളയൂർ ക്ഷേത്രവും, ചൂരോട് മസ്ജിദും മലബാർ ലഹളയുമായി വളരെയധികം ബന്ധപ്പെട്ടിട്ടുണ്ട്. അതിനു പിന്നിലുള്ള ഐതിഹ്യം ഇതാണ്; ലഹളയുടെ ആദ്യകാലത്ത് മത സൗഹാർദ്ധം വളർത്തുന്നതിനായി നിലമ്പൂർ കോവിലകത്തെ ഒരു നമ്പൂതിരിപ്പാട് നിർമ്മിച്ചതാണ് ഇവ രണ്ടും. ഉത്സവം തുടങ്ങിയ ആവശ്യങ്ങളിൽ അമ്പലത്തിനെന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ അത് മസ്ജിദ് സഹായിക്കണമെന്നും അത്പോല െ തന്നെ മസ്ജിദിന്റെ ആവശ്യങ്ങൾക്ക് അമ്പലം തിരിച്ച് സഹായിക്കണമെന്നും ഇവിടുത്തെ ആധാരത്തിൽ കാണാം. ലഹളയുടെ കാലത്ത് തൃക്കളയൂർ ക്ഷേത്രം കേന്ദ്രമാക്കി ഉണ്ണിമാൻ രാജാവ് ഈ പ്രദേശം ഒരു രാജ്യമായി പ്രഖ്യാപിക്കുകയും അദ്ധേഹം സ്വയം രാജാവായി അഭിശേകം ചെയ്യുകയും അണികളോട് അതിനു പിന്നിൽ നിൽക്കാൻ പറയുകയും ചെയ്തു. അതോടെ ബ്രിട്ടീഷുകാർ ഈ പ്രദേശത്തെ നിയന്ത്രണം കൈവിട്ടു. ഈ പ്രദേശത്തേക്കുള്ള വഴി രാജാവിന്റെ നേതൃത്വത്തിൽ തടഞ്ഞു വെച്ചു. കീഴുപറമ്പിലുള്ള ഒരാൾ പുതിയ വഴി കാണിച്ച് കൊടുത്ത് വെള്ളപ്പാളത്തിന് ഈ പ്രദേശം ഒറ്റിക്കൊടുത്തു. പെരുമ്പറമ്പ് വഴി പുഴ കടന്ന് പെരുങ്കടവിലൂടെയാണ് പട്ടാളം ആക്രമണം നടത്തിയത്. അപ്രതീക്ഷിതമായ ഈ ആക്രമണം നാട്ടുകാരെ ഉലച...